കര്‍ണാടകയില്‍ ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണം: നിക്ഷേപം 22419 കോടി

ഇലക്ട്രിക് വെഹിക്കിള്‍, ലിഥിയം അയോണ്‍ ബാറ്ററി എന്നിവയുടെ നിര്‍മാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി.
ഇലെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികള്‍ക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് സര്‍ക്കാര്‍ അംഗീകാരംനല്‍കിയത്.
തമിഴ്‌നാട്ടില്‍ ഒലയുടെ 2,400 കോടി രൂപയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പദ്ധതിക്ക് പിന്നാലെയാണ് കര്‍ണാടകയും ഇവി നിര്‍മാണ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നത്.