കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്ച ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് ഡിസംബര്‍ അവസാനത്തോടെ ഡല്‍ഹിയിലെത്തും. ഡിസംബര്‍ 28 ന് വാക്‌സിന്‍ എത്തിയോക്കും.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള പരിശീനം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഒരു മുഴുവന്‍ ദിവസ പരിശീലനവും നല്‍കുന്നുണ്ട്.