നൗകകളില്‍ യാത്ര ചെയ്ത് പുതുവര്‍ഷം ആസ്വദിക്കാം

ദുബായ്: പുതുവത്സര രാവില്‍ നൗകകളില്‍ യാത്ര ചെയ്ത് കരിമരുന്നു പ്രയോഗം ആസ്വദിക്കാം. ദുബായ് ഫെറി, വാട്ടര്‍ബസ്, അബ്ര എന്നിവയിലാണ് ആര്‍ടിഎ സൗകര്യമൊരുക്കുന്നതെന്നു മറൈന്‍ ട്രാന്‍സ്‌പോര്‍ട് ഡയറക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാഷ്മി പറഞ്ഞു.
ബുക്കിങ്ങിന് ഫോണ്‍: 8009090, ഇ മെയില്‍: [email protected] ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, അറ്റ്‌ലാന്റിസ് എന്നിവിടങ്ങളിലെ കരിമരുന്നു പ്രയോഗവും ലേസര്‍ ഷോയും മറ്റ് ആഘോഷപരിപാടികളും കാണാം.
31ന് രാത്രി 9 മുതല്‍ 1.30 വരെയാണിത്.