വിപണി ഉണര്‍ന്നു; സെന്‍സെക്‌സ് 452 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിന് ശേഷം ഓഹരി സൂചികകളില്‍ ഉണര്‍വ്. നിഫ്റ്റി 13,450ന് മുകളിലെത്തി. സെന്‍സെക്‌സ് 452.73 പോയന്റ് നേട്ടത്തില്‍ 46,006.69ലും നിഫ്റ്റി 137.90 പോയന്റ് ഉയന്ന് 13,466.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1537 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1325 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികള്‍ക്ക്
മാറ്റമില്ല. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ക്ക് കഴിയുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ ചലനമുണ്ടാക്കിയത്.

അദാനി പോര്‍ട്‌സ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.