വിപണി പിടിക്കാന്‍ ഉഷയുടെ പുതിയ ഗൃഹോപകരണ ഉല്പന്നങ്ങള്‍

ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് ജോലി വീടുകളിൽനിന്നായ സാഹചര്യം കൂടി കണക്കിലെടുത്ത്, കുറെയധികം പുതിയ അടുക്കള ഉപകരണങ്ങളും ഗുണമേന്മയേറിയ തേപ്പ്പെട്ടികളും ഉഷ ഇന്റർനാഷണൽ വിപണിയിലിറക്കി. 9 മിക്സർ ഗ്രൈൻഡറുകളും 4 ഇസ്തിരിപ്പെട്ടികളുമാണ്  പുതിയ ഉൽപ്പന്ന നിരയിലുള്ളത്. ട്രൈഎനർജി പ്ലസ്, മാക്സിമ പ്ലസ്, പവർസ്പിൻ എന്നിവ പുതിയ മിക്സർ ഗ്രൈ ഡറുകളിൽ പെടുന്നു. അക്വഗ്ലോ, ഗ്രാൻഡ്‌ജെറ്റ്, ഹെലിക്‌സ്‌പ്രോ, മിസ്റ്റല്ലോ എന്നിവയാണ് തേപ്പ് പെട്ടികൾ.

സവിശേഷമായ സ്‌ക്വയർ ബ്ലെൻഡർ ജാർ, 400 വാട്ടിൽ ഉയർന്ന ടോർക്കോടുകൂടിയ കോപ്പർ മോട്ടോർ എന്നിവയോടുകൂടിയ ട്രൈഎനർജി പ്ലസ് മിക്സെർഗ്രൈൻഡറിന്റെ വില 7090 രൂപയാണ്. 6990 രൂപ വിലയുള്ള മാക്സിമാപ്ലസ്സിൽ ഫ്രൂട്ട് ഫിൽറ്ററോഡുകൂടിയുള്ള മികവാർന്ന ബ്ലെൻഡർ ജാർ, ഉയർന്ന ടോർക്കിൽ 800 വാട്ട് കോപ്പർ മോട്ടോർ, ലിഡ് ലോക്കുകൾ എന്നിവയുണ്ട്. 6 ബ്ലേഡുകളോടുകൂടിയ വെറ്റ് ജാറാണ് പവർസ്‌പിന്നിലേത്. ശക്തിയേറിയ 750 വാട്ട് കോപ്പർ മോട്ടോർ, ഈട് നിൽക്കുന്നതും മനോഹരവുമായ രൂപകൽപന എന്നീ സവിശേഷതകളുള്ള പവർസ്പിന്നിന്റെ വില 4699 രൂപയാണ്.

ചൂടായിത്തുടങ്ങുമ്പോഴും തേക്കാൻ സമയമാവുമ്പോഴും ചൂട് അധികരിക്കുമ്പോഴും സൂചന നൽകുന്ന എൽഇഡി സ്ട്രിപ്പോടുകൂടിയതാണ് അക്വഗ്ലോ അയൺ. വില 3190 രൂപ. കൂടുതൽ സമയം ഉപയോഗിക്കാവുന്നതും പോറൽ വീഴാത്തതുമായ ഗ്രാൻഡ് ജെറ്റിന്റെ വില 2890 രൂപയാണ്.ഹെലിക്‌സ്‌പ്രോയ്ക്ക് 3390 രൂപയും മിസ്റ്റല്ലോയ്ക്ക് 1590 രൂപയുമാണ് വില. ലോക്‌ഡൗണിന്   ശേഷം വിൽപ്പനയിലുണ്ടായ മികച്ച വളർച്ച കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് ഉഷാ ഇന്റർനാഷണൽ പ്രസിഡണ്ട് (അപ്ലയൻസെസ്) സൗരഭ് വൈശാഖ്യ പറഞ്ഞു.  ഉഷയുടെ ഗൃഹോപകരണങ്ങളുപയോഗിച്ചു പാചകം വേഗത്തിലാക്കാൻ കഴിഞ്ഞത് വീട്ടിൽ നിന്നുള്ള ജോലിയിൽ ശ്രദ്ധിക്കാനും സഹായകമായി.