ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം ഡിസംബര്‍ 31 വരെ


2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവര്‍ക്ക് 2021 ജനുവരി 31വരെ സമയമുണ്ട്. ഡിസംബര്‍ 21 വരെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തത് 3.75 കോടി പേരാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഐടിആര്‍1 ഫയല്‍ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേര്‍ ഐടിആര്‍4ഉം 43.18 ലക്ഷംപേര്‍ ഐടിആര്‍3ഉം ഫയല്‍ ചെയ്തിട്ടുണ്ട്.

കൊവിഡിനെ തുടര്‍ന്ന് പലതവണയായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയ്യതികള്‍ നീട്ടിനല്കിയിരുന്നു. ആറു വിഭാഗത്തിലുള്ള ആളുകളാണ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്യേണ്ടത്

  1. ആകെ വരുമാനം മൂന്നു ലക്ഷം രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വകുപ്പ് 80 സി മുതല്‍ 80 യു വരെ അനുസരിച്ചാണിത്. (വയസ്സ് 60 നും 80 നും ഇടയില്‍)
  2. ആകെ വരുമാനം 2.5 ലക്ഷം (വകുപ്പ് 80 സി മുതല്‍ 80 യു വരെ) രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ (വയസ്സ് 60ന് താഴെ).
  3. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ ചിലവഴിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ വിദേശയാത്ര നടത്തിയിട്ടുണ്ടെങ്കില്‍ 4. . ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് നിക്ഷേപമായി ഒരു കോടി രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍. 5. .ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ഈ സാമ്പത്തിക വര്‍ഷം കറന്‍ര് ബില്‍ അടച്ചാല്‍
  4. . ആദായനികുതിയായി അടച്ച തുക റീഫണ്ട് ആയി വേണമെന്നുണ്ടെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്. incometaxindiaefiling.gov.in എന്ന വെബ് സൈറ്റ് വഴി ടാക്‌സ് ഫയല്‍ ചെയ്യാം.