ഡിജി ബോക്സ് (digiboxx)എന്ന പേരില്‍ ഇന്ത്യന്‍ നിര്‍മിത ക്ലൗഡ് സ്റ്റോറേജ് സേവനം നീതി ആയോഗ് അവതരിപ്പിച്ചു. ക്ലൗഡ് സ്റ്റോറേജും ഫയല്‍ ഷെയറിങ് സൗകര്യവുമാണ് ഡിജിബോക്സ് ഒരുക്കുന്നത്. അണ്‍ലിമിറ്റഡ് ഫോട്ടോ അപ്ലോഡ് 2021 ജൂണ്‍ 21 മുതല്‍ ലഭിക്കില്ലെന്ന ഗൂഗിളിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഡിജിബോക്സിന്റെ വരവ്.
ഡിജിബോക്സില്‍ 20 ജിബി സ്റ്റോറേജ് സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
രണ്ട് ജിബി വരെയുള്ള ഫയലുകള്‍ അപ്ലോഡ് ചെയ്യാം. എസ്എസ്എല് സുരക്ഷിതത്വം ഉണ്ടാവും. ജിമെയില്‍ ഇന്റഗ്രേഷന്‍ വൈകാതെ ലഭിക്കും.
കൂടാതെ പ്രതിമാസം 30 ജിബി നല്കാന് സാധിക്കുന്നവര്‍ക്ക് 100 ജിബി വരെ സ്റ്റോറേജ് വിനിയോഗിക്കാം. ഒന്നിലധികം ഇന്ത്യന്‍ ഡാറ്റാ സെന്ററുകളുമായി ചേര്‍ന്നാണ് ഇത്തരം ഒരു നിരക്കിലേക്ക് സേവനമെത്തിക്കാനായതെന്ന് ഡിജിബോക്സ് സി.ഇ.ഒ. അര്‍ണബ് മിത്ര പറഞ്ഞു.
15 ജി.ബി. സ്റ്റോറേജാണ് ഗൂഗിള്‍ സൗജന്യമായി ഒരു ജിമെയില്‍ അക്കൗണ്ടിന് നല്‍കുന്നത്. ഇതില്‍ 100 ജി.ബി. സ്റ്റോറേജ് ഉപയോഗിക്കാന്‍ 130 രൂപ പ്രതിമാസം നല്‍കണം. ഡിജിബോക്സില്‍ ഇതേ സ്റ്റോറേജ് ഉപയോഗിക്കാന്‍ 30 രൂപ നല്കിയാല് മതി. ഗൂഗിളില്‍ രണ്ട് ടി.ബി. ഉപയോഗിക്കാന്‍ 650 രൂപ പ്രതിമാസം നല്കേണ്ടിവരുമ്പോള് ഡിജിബോക്സില്‍ 199 രൂപയ്ക്ക് ഒരാള്‍ക്ക് രണ്ട് ടി.ബി. ഡാറ്റ ഉപയോഗിക്കാം.
