ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാവായ ഷവോമിയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. രണ്ട് വര്‍ഷം മുമ്പാണ് കമ്പനി ലിസ്റ്റ് ചെയ്തത്. ഓഹരി വിപണിയിലെ കുതിപ്പാണ് ഷവോമിയുടെ മൂല്യത്തില്‍ ഇത്രയും വലിയ വര്‍ദ്ധനയുണ്ടാക്കിയത്. ഹോങ്കോങില്‍ 9.1 ശതമാനം ആണ് ഷവോമിയുടെ മൂല്യം കുതിച്ചുയര്‍ന്നത്. ഹാങ് സെങ് ഇന്‍ഡെക്സില്‍ 13ാം സ്റ്റോക്ക് ആയി ഷവോമി. അങ്ങനെയാണ് 100 ബില്യണ്‍ ഡോളര്‍ കടന്നത്.
ഐപിഒയുടെ സമയത്ത് 100 ബില്യണ്‍ ഡോളര്‍ വാല്യുവേഷനില്‍ ലക്ഷ്യം വച്ചിരുന്നു ഷവോമി. എന്നാല്‍ അന്നത് സാധ്യമായില്ല. എങ്കില്‍ പോലും ഇപ്പോള്‍ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ എത്തി എന്നത് ചെറിയ കാര്യമല്ല. 2018 ല്‍ ആയിരുന്നു ഷവോമിയുടെ ഐപിഒ.
ചൈനയിലെ ‘ഡബിള്‍ 12’ ഷോപ്പിങ് ഫെസ്റ്റിവല്‍ ആണ് ഓഹരി വിപണികളില്‍ ഇത്രയും വലിയ കുതിപ്പുണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ശതമാനത്തോളം ആണ് ഓഹരി വിപണിയിലെ ഈ മാസത്തെ മാത്രം കുതിപ്പ്.