സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 37280

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ ഇടിഞ്ഞ് 37280 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ നിരക്ക്.

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.06 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 50,050 രൂപയായി. അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണ്ണ വില ഇന്ന് ഉയര്‍ന്നു. സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 1,863.83 ഡോളറിലെത്തി. വൈറസ് സ്ഥിതി കൂടുതല്‍ വഷളായപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകളും സര്‍ക്കാരുകളും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നതോടെയാണ് സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്.