അടുത്ത ഐ.പി.എല്‍ കേരളത്തിലിരുന്ന് നേരിട്ട് കാണാം;ട്വന്റി 20 യും കേരളത്തില്‍ നടത്താന്‍ സാധ്യത

അടുത്ത ഐ.പി.എല്‍ സീസണിലെ മത്സരങ്ങള്‍ക്ക് കേരളവും വേദിയാകാന്‍ സാധ്യത. അഹമ്മദാബാദില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. ക്രിക്കറ്റ് മത്സരങ്ങളില്‍ എല്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും പങ്കാളിത്തം നല്‍കാനുള്ള ബി.സി.സി.ഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്.
ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഐ.പി.എല്ലില്‍ ഹോം എവേ മത്സരങ്ങള്‍ക്ക് പുറമെ നിഷ്പക്ഷ വേദികളിലും മത്സര നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേരളത്തിനടക്കം മത്സരങ്ങള്‍ അനുവദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ട്വന്റി 20 ലോകകപ്പ് മത്സരവും കേരളത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്. 2022ലെ ഐ.പി.എല്‍ സീസണില്‍ 10 ടീമുകളെ ഉള്‍പ്പെടുത്താനും അഹമ്മദാബാദില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമായി.