അനു സിത്താരയുടെ പുതിയ അതിഥി

ചലച്ചിത്ര താരം അനു സിത്താര മഹീന്ദ്ര താര്‍ സ്വന്തമാക്കി. അനു സിത്താരയും ഭര്‍ത്താവും ഫാഷന്‍ ഫോട്ടോഗ്രാഫറുമായി വിഷ്ണുവുമാണ് ഇക്കാര്യം അറിയിച്ചത്.

റെഡ് കളറിലുള്ള മഹീന്ദ്ര താറാണ് അനുസിത്താര സ്വന്തമാക്കിയിരിക്കുന്നത്. 2013ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് അനു അഭിനയലോകത്തേക്ക് എത്തിയത്. രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്.

നേരത്തെ സുസുകി എസ് ക്രോസായിരുന്നു അനുവിന്റെ വാഹനം.
എന്നാല്‍ ഭര്‍ത്താവിന്റെ ആഗ്രഹത്തിനനുസരിച്ചാണ് അനു വാഹനം വാങ്ങുന്നത്. വാഹനങ്ങള്‍ തന്റെ ഡിപ്പാര്‍ട്ട്‌മെന്റല്ലെന്നും ഡ്രൈവിങ് ആസ്വദിക്കാറില്ലെന്നും അനു പറയുന്നു.

മൂന്ന് വർഷത്തോളം പ്രണയിച്ച ശേഷം 20-ാം വയസിലായിരുന്നു വിഷ്ണു പ്രസാദുമായി അനു സിത്താരയുടെ വിവാഹം. വിവാഹശേഷമാണ് അനു സിനിമയിൽ സജീവമായതെന്നതും ശ്രദ്ധേയമാണ്.