ആലിയ ഭട്ട് -രണ്‍ബീര്‍ വിവാഹം ഉടന്‍

നടി ആലിയ ഭട്ടും നടന്‍ രണ്‍ബീര്‍ കപൂര്‍ തമ്മിലുള്ള വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ റണ്‍ബീര്‍ തന്നെയാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്നും കോവിഡ് പ്രശ്‌നം ഇല്ലായിരുന്നുവെങ്കില്‍ തങ്ങള്‍ പണ്ടേ വിവാഹിതരകുമായിരുന്നുവെന്നും രണ്‍ബീര്‍ പറയുന്നു.
ലോക്ഡൗണ്‍ കാലം ആലിയ നന്നായി വിനിയോഗിച്ചുവെന്ന് രണ്‍ബീര്‍ പറഞ്ഞു. ഗിത്താര്‍ മുതല്‍ തിരിക്കഥ വരെയുള്ള മേഖലയില്‍ ആലിയ തിരക്കിലായപ്പോള്‍ താന്‍ ഒന്നും ചെയ്തില്ലെന്നും രണ്‍ബിര്‍ പറഞ്ഞു. എന്നാല്‍ കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവഴിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.