കേരളം വീണ്ടും കടമെടുക്കുന്നു; കടപ്പത്ര ലേലം ഈ മാസം 29ന്

തിരുവനന്തപുരം: കേരളം വീണ്ടും 1000 കോടി രൂപ കടമെടുക്കുന്നു. ഇതിനായി ഡിസംബര്‍ 29ന് കടപ്പത്ര ലേലം മുംബൈയില്‍ നടക്കും. ആര്‍ബിഐ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ കുബേര്‍ സംവിധാനം വഴിയാണ് ലേലം. കൊറോണയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കടമെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനം 6000 കോടി രൂപ കടമെടുത്തിരുന്നു. അതിന് ശേഷവും കടമെടുപ്പ് നടന്നു.