കോവിഡ് കാലത്ത് ഭക്ഷണപ്രേമികള്‍ക്ക് കൂടുതല്‍ കൊതി ചിക്കന്‍ ബിരിയാണിയോട്. ഓരോ സെക്കന്‍ഡിലും ഒന്നിലധികം തവണ ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗിക്ക് ലഭിച്ചത്. സ്വിഗ്ഗിയുടെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ഇതില്‍ തന്നെ ചിക്കന്‍ ബിരിയാണിക്കാണ് ഓര്‍ഡര്‍ കൂടുതലായി ലഭിച്ചത്. ചിക്കന്‍ ബിരിയാണി കഴിഞ്ഞാല്‍ വെജിറ്റബിള്‍ ബിരിയാണിക്കാണ് കൂടുതല്‍ ആവശ്യക്കാരുണ്ടായത്. ഓര്‍ഡറുകള്‍ കൂടുതലും വീടുകളില്‍ നിന്നാണ് ലഭിച്ചത്.
മസാല ദോശ, പനീര്‍ ബട്ടര്‍ മസാല, ചിക്കന്‍ ഫ്രൈഡ് റൈസ്, വെളുത്തുള്ളി ബ്രെഡ്സ്റ്റിക്കുകള് എന്നിവയാണ് സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ള മറ്റ് വിഭവങ്ങള്‍. ലോക്ക്ഡഡൗണ്‍ സമയത്ത് ഉപയോക്താക്കള്‍ വീടുകളിലേക്ക് ആറ് ലക്ഷത്തിലധികം കേക്കുകള്‍ ഓര്‍ഡര്‍ ചെയ്തു.
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം പ്രായമായ ബന്ധുക്കള്‍ക്കും കോവിട് കാരണം ബുദ്ധിമുട്ടുന്ന സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എത്തിക്കാനും 2020ല്‍പലരും സ്വിഗ്ഗിയുടെ സഹായം തേടി.
അതേസമയം, ബെംഗളൂരു, ദില്ലി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ മെട്രോകളിലെ ഉപഭോക്താക്കള്‍ സ്വിഗ്ഗിയുടെ ‘ഹെല്‍ത്ത് ഹബ്’ തിരഞ്ഞെടുത്ത് ആരോഗ്യകരമായ ഭക്ഷണത്തിനായി ഈ വര്‍ഷം വളരെയധികം ഓര്‍ഡറുകള്‍ കൊടുത്തു. ഓഗസ്റ്റിലാണ് ഈ സേവനം സ്വിഗ്ഗി ആരംഭിച്ചത്. ആരോഗ്യകരമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ ബെംഗളൂരു, എന്‍സിആര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ് മുന്പില്.