ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം


2021 ജനുവരി 1 മുതല്‍ വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗുകള്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പ്ലാസകളിലൂടെ വാഹനങ്ങള്‍ തടസ്സമില്ലാതെ കടന്നുപോകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഫീസ് പേയ്‌മെന്റ് ഇലക്ട്രോണിക് രീതിയില്‍ നടക്കുമെന്നതും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ ടാഗുകള്‍ നിര്‍ബന്ധമാക്കുന്നത്. രാജ്യത്ത് 2016ലാണ് ഫാസ്റ്റ് ടാഗ് സംവിധാനം ആരംഭിച്ചത്.
മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ഒന്നിലധികം ചാനലുകള്‍ വഴി ഫാസ്റ്റ് ടാഗിന്റെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.