ബജാജിന്റെ പുതിയ നിര്‍മ്മാണ പ്ലാന്റ് മഹാരാഷ്ട്രയില്‍; ചെലവ് 650 കോടി

ബജാജ് ഓട്ടോ മഹാരാഷ്ട്രയില്‍ തങ്ങളുടെ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. മഹാരാഷ്ട്രയിലെ ചകനില്‍ 650 കോടി രൂപ ചെലവാക്കിയാണ് പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ ബജാജ് ഒരുങ്ങുന്നത്. 2023ഓടെ പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഹൈഎന്‍ഡ് കെടിഎം, ഹുസ്ഖ്‌വര്‍ണ, ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണത്തിനും ചേതക് ഇലക്ട്രിക് സ്‌കൂട്ടറില്‍ ആരംഭിക്കുന്ന കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തും.