വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്തള്ളി എയര്‍ടെല്‍

തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയര്‍ലെസ് വരിക്കാരെ ചേര്‍ത്തത് ഭാരതി എയര്‍ടെല്‍. ഒക്ടോബറില്‍ 3.67 മില്യണ്‍ വരിക്കാരെ എയര്‍ടെല്‍ ചേര്‍ത്തപ്പോള്‍ റിലയന്‍സ് ജിയോക്ക് 2.23
മില്യണ്‍ ഉപഭോക്താക്കളെ ആണ് കിട്ടിയത്. ഇതേ സമയം വോഡഫോണ്‍ ഐഡിയക്ക് ഉപഭോക്താക്കളെ നഷ്ടപെടുന്ന അവസ്ഥയുമുണ്ടായി. 2.65 മില്യണ്‍ വരിക്കാരെ ആണ് അവര്‍ക്ക് ഒക്ടോബറില്‍ നഷ്ടപെട്ടത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്ക് പ്രകാരം വോഡഫോണ്‍ ഐഡിയയ്ക്ക് മൊത്തത്തി ല്‍ ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.