ഇന്ത്യന്‍ ഓഹരിവിപണിയില്‍ സെന്‍സെക്സ് റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 529 പോയിന്റ് ഉയര്‍ന്ന് 46,973 എന്ന നിലയിലെത്തി. നിഫ്റ്റി 148 പോയിന്റ് ഉയര്‍ന്ന് 13,749 ല്‍ എത്തി. നിഫ്റ്റി 50 സൂചികയില്‍ ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ആര്‍ഐഎല്‍, ഐഒസി എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിന് സര്‍വീസസ് എന്നിവ 1.7 ശതമാനം വീതം ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മ 1.2 ശതമാനം നേട്ടം കൈവരിച്ചു. ഓട്ടോ, എഫ്എംസിജി സൂചികകള്‍ 0.4 ശതമാനം വീതവും നിഫ്റ്റി മെറ്റല്‍ 0.3 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐടിക്ക് 0.6 ശതമാനം നഷ്ടം നേരിട്ടു.