സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 13650 ന് മുകളില്‍

ഏഷ്യന്‍ ഓഹരികളുടെ നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൂചികകളും ഉയര്‍ന്നു. ഐടി സൂചിക ഒഴികെയുള്ള എല്ലാ മേഖലകളും രാവിലെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. സെന്‍സെക്‌സ് 249 പോയിന്റ് ഉയര്‍ന്ന് 46,694 ല്‍ എത്തി. നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 13,671 ലെത്തി.
നിഫ്റ്റി 50 സൂചികയില്‍ ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഗെയില്‍, ബജാജ് ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ് എന്നിവ രാവിലെ നഷ്ടം രേഖപ്പെടുത്തി.