ദമാം: ലുലു ഗ്രൂപ്പിന്റെ 197ാമത്തെയും സൗദിയിലെ 19ാമത്തെയും എക്സ്പ്രസ് മാര്‍ക്കറ്റ് അല്‍ഹസ്സയിലെ സൗദി നാഷനല്‍ ഗാര്‍ഡ് ക്യാംപസില്‍ പ്രവര്‍ത്തനമാരംഭിച്ചു.
നാഷനല്‍ ഗാര്‍ഡ് ഡയറക്ടര്‍ എന്‍ജിനീയര്‍ നബീല്‍ അല്‍ ഹുലൈബി ഉദ്ഘാടനം ചെയ്തു. ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ദമാം റീജനല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
2 വര്‍ഷത്തിനകം മക്ക, മദീന ഉള്‍പ്പെടെ സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ 20 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് എക്സ്പ്രസ്
മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി പറഞ്ഞു.