ഉടനെത്തും ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ഇന്ത്യയിലെ മിഡ്‌സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ന്റെ ടൈഗൂണ്‍ ഉടനെത്തും.
മോഡലിന്റെ ടീസര്‍ ഫോക്‌സ്‌വാഗണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്നുകഴിഞ്ഞു.
ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയില്‍ ആദ്യമായി ഒരുങ്ങുന്ന വാഹനമെന്ന പ്രത്യേകതയും ടൈഗൂണിനുണ്ട്. ഫോക്‌സ്‌വാഗണ്‍ എസ്.യു.വി മോഡലായ ടിഗ്വാനില്‍നിന്നും ടിക്രോസില്‍നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ്
ടൈഗൂണിലുള്ളത്. സ്‌കോഡയുടെ മിഡ്‌സൈസ് എസ്.യു.വി. മോഡലായ വിഷന്‍ഇന്നില്‍ നല്‍കിയിട്ടുള്ള എന്‍ജിനായിരിക്കും ടൈഗൂണിലും നല്‍കുകയെന്നാണ് വിവരം. 1.5 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വിഷന്‍ഇന്നിന് കരുത്തേകുക.

ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. മസ്‌കുലര്‍ ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്.