ടെലഗ്രാം സേവനങ്ങള്‍ക്ക് പണം ഈടാക്കും


ഉപഭോക്താക്കളില്‍ നിന്നും സേവനത്തിന് പണം ഈടാക്കാനുളള നീക്കവുമായി മെസ്സേജിംഗ് ആപ്പായ ടെലഗ്രാം. 2021 മുതല്‍ ടെലഗ്രാം സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ ആരംഭിക്കുമെന്ന് സ്ഥാപകന്‍ പാവേല്‍ ദുറോവ് അറിയിച്ചു. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് കമ്പനി പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പുതിയ ഫീച്ചറുകളും ടെലഗ്രാമില്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്. റഷ്യയിലും ഇറാനിലും അടക്കമുളള രാജ്യങ്ങളില്‍ വളരെ അധികം ഉപഭോക്താക്കളുളള സമൂഹമാധ്യമം ആണ് ടെലഗ്രാം. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് അടക്കം ടെലഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
2013ല്‍ ദുറോവും സഹോദരന്‍ നിക്കോളൈയും ചേര്‍ന്നാണ് ടെലഗ്രാമിന് തുടക്കമിട്ടത്.