കര്‍ഷക പ്രതിഷേധം: ജിയോക്കെതിരെ വ്യാപക ആക്രമണം, ടവറുകളിലെ വൈദ്യുതി വിച്ഛേദിച്ചു

കേന്ദ്ര കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പഞ്ചാബ് കര്‍ഷകര്‍ രാജ്യത്തെ മുന്‍നിരെ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരെ വ്യാപകമായി ആക്രണം നടത്തുന്നു. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്.

‘കരി’ നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാര്‍ സിങ് പറഞ്ഞു.
അതേ സമയം കമ്പനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന ഭാരതി എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് റിലയന്‍സ് ജിയോ ടെലികോം റെഗുലേറ്റര്‍ അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) യോട് ആവശ്യപ്പെട്ടു.