ടെസ്‌ല ഇന്ത്യയില്‍ ജൂണിലെത്തും; അടുത്തമാസം ബുക്കിങ് ആരംഭിക്കും


2021 ജൂണോടെ ടെസ്ല ഇന്ത്യിലെത്തുമെന്ന് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് 2021 ല്‍ ടെസ്ലയുടെ ഇന്ത്യന്‍ എന്‍ട്രി ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു.
ലോകത്തെ ഏറ്റവും മൂല്യമുള്ള ഓട്ടോമൊബൈല്‍ കോര്‍പ്പറേഷന്‍ (മാര്‍ക്കറ്റ് ക്യാപ് പ്രകാരം) അടുത്ത മാസം ബുക്കിംഗ് പുനരാരംഭിക്കാനും 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം അവസാനത്തോടെ ഡെലിവറി ആരംഭിക്കാനും ഉള്ള പദ്ധതികളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2016 ല്‍ ട്വിറ്ററില്‍ എലോണ്‍ മസ്‌ക് പ്രഖ്യാപിച്ചതുപോലെ, ഇന്ത്യയില്‍ ആദ്യമായി ലഭ്യമാകുന്ന മോഡല്‍ മോഡല
മോഡല്‍ 3 സെഡാന്‍ ആയിരിക്കും. പ്രതീക്ഷിക്കുന്ന വില ഏകദേശം 5560 ലക്ഷം രൂപയാണ്. അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ ബുക്കിംഗ് പുനരാരംഭിക്കും