അമേരിക്കന്‍ ജനതയ്ക്ക് തൊഴിലില്ലായ്മ വേതനം തുടര്‍ന്നും ലഭിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദുരിതാശ്വാസ ബില്ലിന്മേലുള്ള പദ്ധതികള്‍ ഇപ്പോഴും വ്യക്തതയില്ലാതെ നിലനില്‍ക്കുന്നതിനാല്‍ തൊഴിലില്ലായ്മ സഹായത്തിന്റെ പരിധിയും കാലാവധിയും ശനിയാഴ്ചയോടു കൂടി അവസാനിച്ചു.
ദുരിതാശ്വാസ പാക്കേജ് കോണ്‍ഗ്രസ് പാസാക്കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ട്രംപ് ഒപ്പിട്ടിട്ടില്ല.
വിപുലമായ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ്, ഉഭയകക്ഷി പിന്തുണയോടെ പാസാക്കിയവര്‍ക്ക് മാര്‍ച്ച് വരെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്കാന് കഴിയുമായിരുന്നു. ഡിസംബര്‍ അവസാന ആഴ്ചയില്‍ അവസാനിച്ച തൊഴിലില്ലായ്മ വേതനം പുതിയ പാക്കേജില്‍ ലഭ്യമായിരുന്നു താനും. എന്നാല്‍ ഫലത്തില്‍ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട ദശല
ക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് അനുബന്ധ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ എന്നു ലഭിക്കുമെന്നു വ്യക്തമല്ല.