ദുബായ്- ഷാര്‍ജ;നാളെ മുതല്‍ രണ്ടു ബസ് റൂട്ടുകള്‍ കൂടി

ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് രണ്ട് പുതിയ റൂട്ടുകള്‍ കൂടി നാളെ മുതല്‍ ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇ-306 ആണ് ആദ്യ റൂട്ട്. ദുബായ് അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അല്‍ ജുബൈല്‍ സ്റ്റേഷനിലേയ്ക്കും തിരിച്ചുമാണ് ഈ ബസ് യാത്ര ചെയ്യുക. അല്‍ മംസാറിലൂടെയുള്ള യാ
ത്രയ്ക്ക് 20 മിനിറ്റെടുക്കും. ആറ് ഡബിള്‍ ഡെക്ക് ബസാണ് ഈ റൂട്ടിലൂടെ സഞ്ചരിക്കുക.
രണ്ടാമത്തേതായ ഇ-307 റൂട്ടില്‍ 6 ഡബിള്‍ഡെക്ക് ബസാണ് സഞ്ചരിക്കുക. ദുബായ് സിറ്റി സെന്ററില്‍ നിന്ന് ആരംഭിച്ച് അല്‍ ഇത്തിഹാദ് റോഡ് വഴി ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനിലെത്തും. ഈ റൂട്ടിലും 20 മിനിറ്റ് യാത്രയാണുള്ളത്. നിത്യേന 1,500 സര്‍വീസുകളുണ്ടായിരിക്കും.

ഇതുകൂടാതെ, രണ്ട് ഇന്റര്‍ സിറ്റി ബസ് റൂട്ടുകള്‍ നാളെ പുനഃക്രമീകരിക്കും. ഇ-307എയും ഇ-400ഉം. അല്‍ ഇത്തിഹാദ് റോഡിന് പകരം മംസാറായിരിക്കും പുതിയ പാത.