റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പുതിയ വഴി ‘ജട് പട്’


ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ സുഗമമാക്കുന്നതിനായി പുതിയ സംവിധാനവുമായി ആദായ നികുതി വകുപ്പ്. ‘ജട്പട് പ്രോസസിംഗ്’ എന്ന ഈ സംവിധാനത്തിലൂടെ റിട്ടേണ്‍ വേഗത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വകുപ്പ് അറിയിച്ചു.
ഐടിആര്‍1, ഐടിആര്‍4 എന്നിവയ്ക്കായി ജട്പട് പ്രോസസിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യൂട്യൂബില്‍ ഐടിആര്‍ 1, ഐടിആര്‍ 4 എന്നിവ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ ട്യൂട്ടോറിയല്‍ വീഡിയോകള്‍ വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. നികുതിദായകര്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ (202021 എവൈ) ഐടി റിട്ടേണുകള്‍ക്കായി ഇഫയലിംഗ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇത് പ്രയോജനപ്പെടുത്താം.
എന്നാല്‍, ഇന്‍കംടാക്‌സ് റിട്ടേണ്‍ വെരിഫിക്കേഷന്‍ നടത്തിയവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ മുന്‍കൂട്ടി മൂല്യനിര്‍ണ്ണയം ചെയ്തതുമായ ആളുകള്‍ക്കു മാത്രമേ ഈ സൗകര്യം പ്രയോജനമാവുകയുള്ളൂ.
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2020 ഡിസംബര്‍ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവര്‍ക്ക് 2021 ജനുവരി 31വരെ സമയമുണ്ട്. incometaxindiaefiling.gov.in എന്ന വെബ് സൈറ്റ് വഴി റിട്ടേണ്‍ ഫയല്‍ ചെയ്യാം.