2028ല്‍ സാമ്പത്തികരംഗം ചൈന കൈയ്യടക്കും, അമേരിക്ക പിന്തള്ളപ്പെടും

എട്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ ചൈന മറികടക്കുമെന്ന് റിപ്പോര്‍ട്ട്. 2028 ല്‍ ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറും.സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ (സിഇബിആര്‍) പഠനത്തിലാണ് അത് വ്യക്തമാക്കുന്നത്.
കോവിഡ് മഹാമാരി അമേരിക്കയില്‍ കനത്ത ആഘാതമുണ്ടാക്കിയ സാഹചര്യത്തില്‍ മുമ്പു കണക്കുകൂട്ടിയതിനേക്കാള്‍
അഞ്ചു വര്‍ഷം മുമ്പു തന്നെ ചൈന അമേരിക്കയെ മറികടക്കുമെന്നാണ് പഠനം.
ചൈനയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക കൊമ്പുകോര്‍ക്കലിനാകും ഇനി ലോകം സാക്ഷ്യം വഹിക്കുക. ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടല്‍ 2024 ആകുന്നതോടെ ആറാം സ്ഥാനത്തേക്കു മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡിനെ തുടര്‍ന്നു ലോകരാജ്യങ്ങളിലാകെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ യുഎസ്‌ചൈന പോരില്‍ ചൈനയ്ക്കാണു മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്.