അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി പുറകിലേക്ക്


ലോക അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തുസ്ഥാനങ്ങളില്‍നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പുറത്ത്.
ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ അതിസമ്പന്നരുടെ പുതിയ പട്ടികയില്‍ മുകേഷ് അംബാനി 5.63 ലക്ഷം കോടി (7,650 കോടി ഡോളര്‍) രൂപയുടെ ആസ്തിയുമായി 11 ാം സ്ഥാനത്താണുള്ളത്.
ആമസോണ്‍ ഉടമ ജെഫ് ബിസോസ് 18,600 കോടി ഡോളറുമായി (13.7 ലക്ഷം കോടി രൂപ) ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16,000 കോടി ഡോളറുമായി (11.78 ലക്ഷം കോടി രൂപ) ഇലോണ്‍
മസ്‌ക് രണ്ടാമതുണ്ട്. ബില്‍ഗേറ്റ്‌സ് (13,100 കോടി ഡോളര്‍), ബെര്‍ണാഡ് അര്‍നോള്‍ഡ് (11,000 കോടി ഡോളര്‍) എന്നിവരാണ് തൊട്ടുപുറകിലുള്ളത്.