ഓണ്‍ലൈന്‍ പണമിടപാടിന് ഒടിപി ഒഴിവാക്കുന്നു

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും മറ്റും ഉപയോക്താക്കളെ തിരിച്ചറിയാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് അഥവാ ഒടിപി സംവിധാനത്തിന് വിരാമമിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍. പാസ്‌വേഡ് വരാന്‍ കാത്തുനില്‍ക്കുന്നത് ചിലരിലെങ്കിലും ആശങ്കപ്പെടുത്തുന്നതായി കമ്പനികള്‍ പറയുന്നു. ആ പ്രശ്‌മൊക്കെ പരിഹരിക്കാനാണ് റിലയന്‍സ് ജിയോ, ഭാര്‍തി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ഒ.ടിപി ഒഴിവാക്കുന്നത്.

വ്യക്തിയെ തിരിച്ചറിയാന്‍ മൊബൈല്‍ നമ്പര്‍ മാത്രം മതി എന്ന രീതിയിലായിരിക്കും പണമിടപാട്. ഇനി ഒരു വ്യക്തിക്ക് ഒരു മൊബൈല്‍ ഐഡന്റിറ്റി നല്‍കാന്‍ ഒരുങ്ങുകയാണ് ടെലികോം കമ്പനികള്‍. ഇതിലൂടെ സുരക്ഷ തമായ പണമിടപാടും മറ്റും ഒറ്റയടിയ്ക്ക് നടത്താന്‍ സാധിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അധികാരികളുടെ അംഗീകാരം ലഭിച്ചാല്‍ ഇത് 2021 പകുതിയ്ക്കു മുന്‍പായി എത്തിയേക്കും. നിലവില്‍ അതിന്റെ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. റൂട്ട് മൊബൈല്‍ (Route Mobile) പോലെയുള്ള കമ്പനികളായിരിക്കും ടെലികോം കമ്പനികള്‍ക്കും, ബിസിനസ് സ്ഥാപനങ്ങള്‍ക്കും മധ്യ ഇടനിലക്കാരായി പ്രവര്‍ത്തിക്കുക.