ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സില്‍ 314 പോയന്റ് നേട്ടം: നിഫ്റ്റി 13800ന് മുകളില്‍

മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 314 പോയന്റ് ഉയര്‍ന്ന് 47287ലും നിഫ്റ്റി 94 പോയന്റ് നേട്ടത്തില്‍ 13843ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 228 ഓഹരികള്‍ നഷ്ടത്തിലുമാണ്. 77 ഓഹരികള്‍ക്ക് മാറ്റമില്ല.
സണ്‍ ഫാര്‍മ, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎന്‍ജിസി, ടൈറ്റാന്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.