റെക്കോഡ് ഉയരത്തില്‍ സൂചികകള്‍: നിഫ്റ്റി 13850 മറികടന്നു

ഓഹരി സൂചികകള്‍ വീണ്ടും പുതിയ ഉയരംകുറിച്ചു. ലോഹം, ധനകാര്യം എന്നീ ഓഹരികള്‍ കുതിച്ചു.നിഫ്റ്റി 13850 മറികടന്നു. സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ശ്രീ സിമെന്റ്‌സ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
സെന്‍സെക്‌സ് 380.21 പോയന്റ് നേട്ടത്തില്‍ 47,353.75ലും നിഫ്റ്റി 123.90 പോയന്റ് ഉയര്‍ന്ന് 13,873.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1990 ഓഹരികള്‍ നേട്ടത്തിലും 965 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികള്‍ക്ക് മാറ്റമില്ല.
ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ് ളിയു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റാന്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ശ്രീ സിമെന്റ്‌സ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.