വ്യാപാരത്തില്‍ കുതിപ്പ്; ഇന്ത്യയില്‍ അസൂസ് 1000 റീട്ടെയില്‍ പോയിന്റുകള്‍ കൂടി തുറക്കുന്നു

ബിസിനസില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് അസ്യൂസ് ഇന്ത്യയില്‍ അടുത്തവര്‍ഷം പുതുതായി ആയിരം റീട്ടെയില്‍ പോയിന്റുകള്‍ തുറക്കുന്നു. തായ് വാന്‍ ആസ്ഥാനമായിട്ടുള്ള കമ്പ്യൂട്ടര്‍, ഫോണ്‍, ഹാര്‍ഡ് വെയര്‍ ഇലക്ട്രോണിക്‌സ് കമ്പനിയാണ് അസൂസ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഒക്ടോബറില്‍ കമ്പനി നേടിയത് 39 ശതമാനം വളര്‍ച്ചയാണെന്ന് അസൂസിനുണ്ടായത്.
പുതിയതായി ആയിരം റീട്ടെയില്‍ പോയന്റുകള്‍ തുറക്കുന്നത് ഗെയിമിങ് മേഖലയില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചാണ്. സെപ്തംബര്‍ പാദത്തിലെ കണക്ക് പ്രകാരം ഇന്ത്യയില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയുടെ 7.5 ശതമാനവും അസൂസിന്റെ കൈയ്യിലാണ്. ഇന്ത്യയില്‍ നിലവില്‍ അസൂസിന് ആറായിരത്തിന് മുകളില്‍ റീട്ടെയില്‍ പോയന്റുകളുണ്ട്.
കൊവിഡ് ലോക്ക് ഡൗണിന് ശേഷം കമ്പൂട്ടറുകള്‍ക്കുള്ള ഡിമാന്റ് കുത്തനെ കൂടിയിട്ടുണ്ട്
അസൂസിന് നിലവില്‍ ഇന്ത്യയില്‍ 120 എക്‌സ്‌ക്ലൂസ്സീവ് ഷോപ്പുകള്‍ ഉണ്ട്. ഇത് കൂടാതെ 1,100 ല്‍ പരം പ്രീമിയം ‘ഷോപ് ഇന്‍ ഷോപ്‌സ്’ സംവിധാനങ്ങളും ഉണ്ട്. പുതിയ റീട്ടെയില്‍ പോയന്റുകള്‍ തുറക്കുമ്പോള്‍ എക്‌സ്‌ക്ലൂസ്സീവ് ഷോപ്പുകളുടെ എണ്ണം 120 ല്‍ നിന്ന് 200 ആയി ഉയരും. ഷോപ് ഇന്‍ ഷോപ്‌സിന്റെ എണ്ണം 1,100 ല്‍ നിന്ന് 2,00 ആയും ഉയരും.