സ്വര്‍ണവില 320 കൂടി; പവന്റെ വില 37680 രൂപ


സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 320 രൂപകൂടി 37,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4710 രൂപയുമായി. തുടര്‍ച്ചയായി നാലുദിവസം സ്വര്‍ണവില മാറ്റമില്ലാത തുടരുകയായിരുന്നു. 37,360 രൂപയായിരുന്നു ഡിസംബര്‍ 24മുതല്‍ വില.
യുഎസിലെ ഉത്തേജക പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ടകളെതുടര്‍ന്ന് ഉയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില ഇപ്പോള്‍ സ്ഥിരതായര്‍ജിച്ചിട്ടുണ്ട്.
ഔണ്‍സിന് 1,882.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്‌സില്‍ ഫെബ്രുവരി ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 50073 നില വാരത്തിലുമാണ്.