സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ഇന്ന് മുതല്‍

മുംബൈ: 2020-21 സാമ്പത്തിക വര്‍ഷത്തെ ഒന്‍പതാം ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന ഡിസംബര്‍ 28 ന് ആരംഭിച്ച് 2021 ജനുവരി ഒന്നിന് അവസാനിക്കും. 5000 രൂപയാണ് ഇഷ്യൂ വില. ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ രീതിയില്‍ പണമടക്കുന്നവര്‍ക്ക് 50 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. 999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ബോണ്ടിലെ നിക്ഷേപം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണ് റിസര്‍വ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തിയതിയില്‍ ഇഷ്യു ചെയ്ത് രണ്ടാഴ്ച്ചക്കുള്ളില്‍ ബോണ്ടുകള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി വിറ്റഴിക്കാം.