സൗദിയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി

രാജ്യാന്തര വിമാനങ്ങള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിന്റെ തുടര്‍ന്നാണ്
കഴിഞ്ഞ 21 മുതല്‍ സൗദിക്ക് അകത്തേക്കും പുറത്തേക്കുമുള്ള രാജ്യാന്തര യാത്രകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിയത്. ആ അവധി ഇന്ന് തീരുന്ന പശ്ചാത്തലത്തിലാണ് ഒരാഴ്ചത്തേക്ക് കൂടി വിലക്ക് തുടരുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴിയുള്ള ഏതു യാത്രയും രാജ്യത്തിനകത്തേക്ക് അനുവദിക്കില്ല. ചരക്കു നീക്കങ്ങള്‍ക്കും മറ്റ് വാണിജ്യ സര്‍വ്വീസുകള്‍ക്കും ഇനി ഒറയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും. അതേസമയം സൗദിയില്‍ ഉള്ള പ്രവാസികള്‍ക്ക് സ്വദേശത്തേക്കു മട
ങ്ങുന്നതിന് വിദേശ വിമാനങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ ഇന്നലെ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ മുഖേന അനുമതി നല്‍കിയിട്ടുണ്ട്.