ആമസോണ്‍ മെഗാ സാലറി ഡെയ്‌സ് വില്‍പ്പന ജനുവരി ഒന്നുമുതല്‍

ആമസോണ്‍ ഇന്ത്യയില്‍ ‘മെഗാ സാലറി ഡെയ്‌സ്’ വില്‍പ്പന ജനുവരി ഒന്നുമുതല്‍ തുടങ്ങുന്നു. ക്യാമറ, ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, ടാബ്‌ലെറ്റ്, ഹെഡ്‌ഫോണ്‍, ആക്‌സസറികള്‍, ടിവി, റഫ്രിജറേറ്റര്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്കാണ് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 3 വരെ വില്‍പ്പന തുടരും.
ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് ബാങ്ക് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. വില്‍പ്പന സമയത്ത് എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. ഇതിലൂടെ വാങ്ങുന്നവര്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവും ലഭിക്കും.