കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു.
പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രിലില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ ബാഗോടുകൂടിയാണ് നിര്‍മിക്കേണ്ടത്. ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയര്‍ബാഗെന്നും ഇതുസംബന്ധിച്ച കരട് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ബന്ധപ്പെട്ടവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതല്‍ ഡൈവറുടെ ഭാഗത്ത് എയര്‍ ബാഗ് നിര്‍ബന്ധമാക്കിയിരുന്നു.