ജനുവരി ഒന്നിന് കാര്‍ വില 2.5 ശതമാനം വരെ ഉയര്‍ത്താന്‍ യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കളായ സ്കോഡ തീരുമാനിച്ചു. ഉത്പാദന ചിലവ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രാജ്യത്തെ ചില വാഹന നിര്‍മാതാക്കള്‍ 2021 ജനുവരി 1 മുതല്‍ തങ്ങളുടെ വാഹന മോഡലുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗോള ചരക്കുകളുടെ വിലയിലും വിദേശനാണ്യ വിനിമയ നിരക്കിലും ഗണ്യമായ ചാഞ്ചാട്ടമുണ്ടായതിനാല്‍ ഉല്പാദന ചെലവ് കൂടിയതാണ് കാറുകളെ വില വര്‍ദ്ധനവിന് കാരണം. ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ 2.5 ശതമാനം വരെ വില വര്‍ദ്ധനവ് വിവിധ മോഡലുകളിലുടനീളം പരിഗണിക്കുന്നതായി സ്കോഡ ഓട്ടോ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.