പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോം ആരംഭിച്ചു. ഇതിലൂടെ കടലാസ് അപേക്ഷ നടപടിക്രമങ്ങളില്ലാതെ ഡിജിറ്റലായി വായ്പ അനുമതി നേടാം. ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി 30 മിനിറ്റിനുള്ളില്‍ വീട്, കാര്‍, വ്യക്തിഗത വായ്പകള്‍ എന്നിവ ലഭിക്കുമെന്ന് ബാങ്ക് പറയുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും വായ്പ ലഭിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ വായ്പ നല്‍കുന്നതിന്റെ ഡിജിറ്റല്‍ വിഹിതം 74 ശതമാനമായി ഉയരുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.
ഉപയോക്താക്കള്‍ക്ക് അവരുടെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് വായ്പ തുക നേടാന്‍ കഴിയും.