ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്കും ജിഎസ്ടി

രാജ്യത്തെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഉടന്‍ തന്നെ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ വരുന്നു. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണറിയുന്നത്.
ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 7,200 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ക്രിപ്‌റ്റോകറന്‍സിയെ നിലവിലെ ആസ്തികളായി കണക്കാക്കാമെന്നും ജിഎസ്ടി ഈടാക്കാമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യയില്‍ നിയന്ത്രണാതീതമായതിനാല്‍ ഇത് സര്‍ക്കാരിന് മുന്നില്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നിലവില്‍, ക്രിപ്‌റ്റോകറന്‍സിക്കായി ഒരു റെഗുലേറ്ററും ഇല്ല.