സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 320 രൂപ കുറഞ്ഞ് 37360 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ചൊവാഴ്ച പവന് 320 രൂപകുറഞ്ഞ് 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,875.61 ഡോളര്‍ നിലവാരത്തിലാണ്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 50,067രൂപയാണ്.