ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള സാരിയുമായി ജാന്‍വി കപൂര്‍

ജാന്‍വി കപൂറിന്റെ സാരി സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒരു ലക്ഷം രൂപ വിലയുള്ള സാരി അണിഞ്ഞാണ് താരം എത്തിയത്. സെലിബ്രിറ്റി ഡിസൈനര്‍ തരുണ്‍ തഹലാനിയാണ് ജാന്‍വിയുടെ ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1,09,900 രൂപയാണ് സാരിയുടെ കൃത്യമായ വില. കോര്‍സെറ്റ് സ്റ്റൈല്‍ ബ്ലൗസ് ആണ് സാരിക്കൊപ്പം പെയര്‍ ചെയ്തത്. സാരിയുടെ ബോര്‍ഡറിലേതിനു സമാനമായ എംബ്രോയ്ഡറി ബ്ലൗസിലുമുണ്ട്.
ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയില്‍ ഫ്ലോറല്‍ എംബ്രോയ്ഡറിയുടെ സൗന്ദര്യമാണ് ഹൈലൈറ്റ്. ബീഡ്സ്, സ്റ്റോണ്‍സ്, സീക്വിന്‍സ് എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ സാരി എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.


അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി കപൂര്‍. ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. . സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.