കഴിക്കാന്‍ സ്വര്‍ണ ബര്‍ഗര്‍; വില 4191 രൂപ

ബര്‍ഗറില്‍ ഏതറ്റം വരെയും പരീക്ഷണമാവാം എന്ന് തെളിയിച്ചിരിക്കുകയാണ് കൊളംബിയയിലെ റസ്റ്റോറന്റുകള്‍. 24 കാരറ്റ് സ്വര്‍ണ ബര്‍ഗറുകളാണ് ഒരുകൊളമ്പിയന്‍ റസ്റ്റോറന്റ്ിലെ പുതിയ താരം. ലോക്ഡൗണിന്റെ നഷ്ടം ഒറ്റയടിക്ക് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
24 കാരറ്റ് സ്വര്‍ണം പൂശിയ ബര്‍ഗറാണ് വില്‍പ്പനക്കുള്ളത്. സ്വര്‍ണം പൂശിയ ബര്‍ഗറിന് 57 യുഎസ് ഡോളറാണ് (ഏകദേശം 4191 രൂപ) വില. സ്വര്‍ണം പൂശിയ ഐസ്‌ക്രീം, ദോശ തുടങ്ങിയവയൊക്കെ ഇതിന് മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2017ല്‍ല്‍ ഒരു ഡച്ച് ഷെഫ്് ഇത്തരത്തില്‍ സ്വര്‍ണ ബര്‍ഗര്‍ അവതരിപ്പിച്ചിരുന്നു. 169,787 രൂപയോളമായിരുന്നു ബര്‍ഗര്‍ വില. സ്വര്‍ണ ലെയര്‍ നീക്കി വേണം ഈ ബര്‍ഗര്‍ കഴിക്കാന്‍. നിര്‍ദേശങ്ങള്‍ എല്ലാം കൃത്യമായി റെസ്റ്ററന്റ് വെയിറ്റര്‍മാര്‍ തന്നെ തരും.ഗോള്‍ഡന്‍ ബര്‍ഗറിന്റെ രാജകീയ പ്രൗഢി തന്നെയാണ് ബര്‍ഗറില്‍ സ്വര്‍ണം പൂശി അവതരിപ്പാക്കാന്‍ റെസ്റ്റോറന്റ് ഉടമകള്‍ തീരുമാനിക്കാന്‍ കാരണം. ലണ്ടന്‍ റസ്‌റ്റോറന്റിലും ഇത്തരം ഗോള്‍ഡ് ബര്‍ഗര്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.