ചൈനയുടെ എതിര്‍പ്പ്; ആലിബാബയുടെ ഓഹരി വിറ്റഴിക്കല്‍ തകൃതി

ചൈനീസ് ഭരണകൂടം എതിരായതോടെ ആലിബാബയുടെ ഓഹരികള്‍ കിട്ടുന്ന വിലക്ക് വന്‍തോതില്‍ വിറ്റഴിച്ച് നിക്ഷേപകര്‍. ആലിബാബ സഹസ്ഥാപകന്‍ ജാക് മാക്കെതിരെ ചൈനീസ് ഭരണകൂടം നടപടി തുടങ്ങിയതോടെയാണ് നിക്ഷേപകര്‍ വിറ്റഴിക്കല്‍ തുടങ്ങിയത്. കഴിഞ്ഞ ജൂണിന് ശേഷം ഏറ്റവും കനത്ത ഇടിവ് ആലിബാബ നേരിട്ടത് തിങ്കളാഴ്ചയാണ്. ഒമ്പത് ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. 1000 കോടി ഡോളറിന്റെ ഉത്തേജന ശ്രമം കമ്പനി നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.
ജാക് മായുടെ സാമ്രാജ്യം തകര്‍ന്നടിയുന്നു എന്ന പ്രചാരണമാണ് നടക്കുന്നത്. ഹോങ്കോങ് വിപണിയില്‍ മാത്രം 11600 ഡോളറിന്റെ വിറ്റഴിക്കലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ആലിബാബയുടെ ഇടപാടുകളില്‍ കൃത്രിമത്വം നടന്നുവെന്നും അന്വേഷിക്കുമെന്നും ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ആ ദിവസം അമേരിക്കന്‍ ഓഹരി വിപണിയില്‍ ആലിബാബയ്ക്ക് 15 ശതമാനം നഷ്ടമുണ്ടായി.