നിക്ഷേപകരുടെ ഒഴുക്ക്; ബിറ്റ്‌കോയിന്‍ വിലയില്‍ കുതിപ്പ്

ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം കുതിക്കുന്നു. 28599 ഡോളര്‍ ആണ് ഒരു ബിറ്റ്‌കോയിന് ഇന്നത്തെ വില. നിക്ഷേപകര്‍ വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നതാണ് ബിറ്റ്‌കോയിന്‍ വില ഉയരാന്‍ കാരണം. 2.3 ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്. ഡിസംബര്‍ 16നാണ് ആദ്യമായി ബിറ്റ്‌കോയിന്‍ വില 20000 ഡോളര്‍ കടന്നത്. ഇപ്പോള്‍ 28000 കടന്നിരിക്കുന്നു. രണ്ടാഴ്ചക്കുള്ളിലാണ് ഈ വര്‍ധന.
10 വര്‍ഷം മുമ്പാണ് ബിറ്റ് കോയിന്‍ വിപണിയിലെത്തിയതെങ്കിലും അടുത്ത കാലത്താണ് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷം മുമ്പ് ബിറ്റ് കോയിന്‍ വില 19000 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് 3000 ഡോളറിലേക്ക് താഴ്ന്നു. ഈ വര്‍ഷം ബിറ്റ്‌കോയിന്‍ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്.