യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് വിലക്ക് ജനുവരി ഏഴ് വരെ നീട്ടി

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി ഏഴ് വരെ നീട്ടി. ജനിതക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
നേരത്തെ ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു യുകെ -ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയത്.
തുടര്‍ നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 20 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.