റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായി ആറാമത്തെ ദിവസവും റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകള്‍. നിഫ്റ്റി 14000നടുത്തെത്തി ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 133.14 പോയന്റ് നേട്ടത്തില്‍ 47,746.22ലും നിഫ്റ്റി 49.40 പോയന്റ് ഉയര്‍ന്ന് 13,982ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1642 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1257 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികള്‍ക്ക് മാറ്റമില്ല.

അള്‍ട്രടെക് സിമെന്റ്, ശ്രീ സിമെന്റ്‌സ്, ഗ്രാസിം, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായി.
ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായി.