അംബാനിയും ജാക് മായും പഴയകഥ; ഏഷ്യയിലെ ഏറ്റവും ധനികന്‍ ഷോങ് ഷാന്‍ഷാന്‍

മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയില ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷാന്‍ നേടി.
ബ്ലൂബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഷോങിന്റെ ആസ്തി 77.8 ബില്യണ്‍ ഡോളറാണ്. ഈവര്‍ഷ മാത്രം ആസ്തി 70.9 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു. ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി
ഇത്രയും സമ്പത്ത് നേടുന്നത് ആദ്യമായാണ്.
ഷോങ് ആദ്യം മാധ്യമപ്രവര്‍ത്തകനായിരുന്നു. പിന്നീട് കൂണ്‍ കൃഷി ന്ടത്തി. ആരോഗ്യ പരിരക്ഷ മേഖലയിലും തൊഴില്‍ ചെയ്തു. അതിനു ശേഷമാണ് കുപ്പിവെള്ള വ്യവസായത്തിലൂടെ കോടീശ്വരനായത്.
ഷോങിനു തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഒരു വര്‍ഷം കൊണ്ടാണ് അംബാനി ലോക കോടീശ്വര പട്ടികയില്‍ മികച്ച സ്ഥാനം നേടിയത്.
മുകേഷിന്റെ ആസ്തി 76.9 ബില്യണ്‍ ഡോളറാണ്. ചൈനയിലെതന്നെ കോളിന്‍ ഹുവാങ് 63.1 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെന്‍സെന്റിന്റെ പോണി മാ 56 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി നാലാം സ്ഥാനത്തുമുണ്ട്. നേരത്തെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ആലിബാബയുടെ ജാക് മാ 51.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആറാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ടു. ചൈന സര്‍ക്കാര്‍ ജാക്ക് മായ്ക്കും അദ്ദേഹത്തിന്റെ ആലിബാബയ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ആസ്തിയില്‍ ആസ്തിയില്‍ വന്‍ഇടിവുണ്ടായത്.