ആകാശ് മിസൈല്‍ കയറ്റുമതിക്ക് അംഗീകാരം

ഇന്ത്യയുടെ ആകാശ് മിസൈലിന്റെ കയറ്റുമതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 25 കിലോമീറ്റര്‍ ദൂരപരിധിയില്‍ കരയില്‍ നിന്നും അകത്തേക്ക് വിക്ഷേപിക്കാന്‍ കഴിയുന്ന ആകാശ് മിസൈല്‍ 96% തദ്ദേശീയമായി നിര്‍മ്മിച്ചതാണ്. പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 5 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും, സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
ഇന്ത്യന്‍ സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളില്‍ നിന്നു വ്യത്യസ്തമായ മിസൈലുകളാണ് കയറ്റി അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.